ഏകോപന സമിതി വിജയൻ്റെ കാൽചുവട്ടിൽ. യുഎംസി നിലപാട് വ്യാപാരികളെ പരിഗണിക്കുന്നതിനനുസരിച്ച്

ഏകോപന സമിതി വിജയൻ്റെ കാൽചുവട്ടിൽ. യുഎംസി നിലപാട് വ്യാപാരികളെ പരിഗണിക്കുന്നതിനനുസരിച്ച്
Feb 19, 2026 04:38 PM | By PointViews Editor

കേരളത്തിലെ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകാൻ തുടങ്ങിയിട്ട് 12 വർഷത്തോളമായെങ്കിലും അതിനുള്ള പരിഹാരം കാണാത്ത സർക്കാരുകളെ അങ്ങോട്ട് പോയി താങ്ങിക്കൊടുക്കുന്ന പണിയാണ് പല വ്യാപാര സംഘടനകളും ചെയ്യുന്നത്. ഈ നിയമ സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തി നിൽക്കുമ്പോൾ ഓരോ വ്യാപാരി സംഘടനകളും വ്യത്യസ്ത നിലപാടുകളുമായി നിലയുറപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വ്യാപാര സംഘടനകൾ നയം വ്യക്തമാക്കുന്ന തിരക്കിലാണ്. ചെറുകിട ഇടത്തരം വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച് പാർട്ടികൾ സ്വീകരിക്കുന്ന നിലപാടുകൾക്കനുസരിച്ചായിരിക്കും തങ്ങളുടെ പിന്തുണ എന്നാണ് പ്രമുഖ വ്യാപാര സംഘടനയായ യുണൈറ്റഡ് മർച്ചൻ്റ്സ്ചേംബർ വ്യക്തമാക്കിയപ്പോൾ,കേരളത്തിലെ ഏറ്റവും വലിയ വ്യാപാരി സംഘടന എന്ന് അവകാശപ്പെടുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ തന്നെ പിണറായി വിജയന്റെ കാൽചുവട്ടിൽ വീണു പ്രണമിച്ചു കിടപ്പാണ്.

സിപിഎമ്മിന് സ്വന്തമായി വ്യാപാരി വ്യവസായി സമതി എന്നൊരു സംഘടന ഉണ്ടെങ്കിലും അവരുടെ വിജയഭക്തിയെ കവച്ചു വെച്ചുകൊണ്ടാണ് ഏകോപനസമിതി ഇപ്പോൾ പിണറായി വിജയനെ നമസ്കരിച്ചു കിടക്കുന്നത്. തങ്ങൾ വിജയന്റെ കൂടെയാണ് എന്ന് ഏകോപനതിയുടെ സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയുണ്ടായി. എന്ത് കണ്ടിട്ടാണ് അവർ പിണറായി വിജയനെ പിന്താങ്ങു തന്നതെന്ന് മാത്രം ഇതുവരെ വ്യക്തമായിട്ടില്ല. കാരണം വിലക്കയറ്റം, വിലത്തകർച്ച,നികുതി ശല്യം തുടങ്ങിയ എല്ലാ തരം ബുദ്ധിമുട്ടുകളും കൊണ്ടും ജനങ്ങളെ പോലെ വ്യാപാരികളും വലയുകയാണ്. കേന്ദ്രത്തിൻ്റെ വക ജിഎസ്ടി കുരുക്കുകൾ കൊണ്ടും ഓൺലൈൻ സ്ഥാപനങ്ങൾ നടത്തുന്ന വ്യാപാര വ്യാപനം കൊണ്ടും ചെറുകിട ഇടത്തരം വ്യാപാരികൾ എല്ലാം നട്ടം തിരിയുമ്പോഴും സഹായകരമായ ഒരു നിലപാടും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നില്ല. കാർഷിക ഉൽപന്നങ്ങൾക്ക് വിലക്കുറവും നിത്യോപയോഗ വസ്തുക്കൾക്ക് വൻ വില വർധനയും നേരിടുമ്പോഴും 12 വർഷമായി സഹായിക്കാത്ത കേന്ദ്ര സർക്കാരിനെയും 10 വർഷമായി വാലാരികൾക്ക് വേണ്ടി ചെറുവിരൽ പോലും അനക്കാത്ത വിജയൻ സർക്കാരിനെയും താലോലിക്കുന്ന ഏകോപന സമിതി ഒരേ സമയം വ്യാപാരികൾക്ക് മുട്ടൻ പണി വാങ്ങി കൊടുക്കുകയാണ്. ഏകോപന സമിതി വിജയന്റെ പുറകെ വാലാട്ടി നടക്കുന്നത് എന്തിനാണെന്ന് വ്യാപാരികൾ തന്നെ ചോദിക്കുന്നു. ഏതെല്ലാം തരം നികുതികൾ ഉണ്ടോ അത് എല്ലാം വർധിച്ച അവസ്ഥയിലാണ്. പലയിരട്ടി വർധിച്ച നികുതികൾ കൊണ്ട് സാധാരണ ജനം നട്ടം തിരിയുമ്പോൾ അവർക്കൊപ്പം ചെറുകിട വ്യാപാര മേഖലയും തളരുകയാണ്. വായ്പകൾ ആവശ്യത്തിനു ലഭ്യമാകുന്നില്ല എന്നതാണ് ചില വ്യാപാരികൾ നേരിടുന്ന പ്രശ്നമെങ്കിൽ ബാങ്കുകളുടെ വർദ്ധിച്ചു വരുന്ന ജപ്തിലേല നടപടികളാണ് മറ്റൊരു പ്രശ്നം. മറ്റൊരു വശത്ത് വാടക വർധന മുതൽ തൊഴിലും കൂലിയും വരെ പ്രതിന്ധിയിലാണ്. സിപിഎമ്മിൻ്റെ സ്വന്തം വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായ സമിതി കാര്യങ്ങൾ ഒന്നും അറിഞ്ഞ ഭാവമില്ല. ബി ജെ പി സേവാ ക്കാരായ സ്വന്തം സംഘ് മോദിയുടെ അപദാനം വാഴ്ത്തലുമായി നടപ്പാണ്. പാർട്ടി പ്രവർത്തകർക്കൊപ്പം പ്രകടനത്തിനു പോയി സിന്ദാബാദ് വിളിച്ചു നടക്കുകയാണ് ഇവിടുത്തെ വ്യാപാരി സംഘടനകൾ.അവർ നേരിടുന്ന ഒരു പ്രശ്നവും ചർച്ച ചെയ്യുന്നില്ല. ഇനി അവരുടെ ശൗര്യം കാണണമെങ്കിൽ അടുത്തത് യുഡിഎഫ് ഭരണമായിരിക്കണം. അതുവരെ ഇവിടുത്തെ വ്യാപാരികളുടെ രക്ഷയ്ക്ക് ആരും എത്തില്ല. യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ നിരവധി ആവശ്യങ്ങൾ ഇതിനു മുൻപ് തന്നെ സർക്കാറിനു മുമ്പിൽ സമർപ്പിച്ചിട്ടുണ്ട് അവയെല്ലാം നടപ്പിലാക്കി കിട്ടുമോ എന്ന കാര്യം പോലും സംശയമാണ്. ഖജനാവ് വട്ടപ്പൂജ്യത്തിലായി പട്ടി പെറ്റു കിടക്കുന്ന സ്ഥിതിയാണ്. അതിനിടയിൽ എത്ര പുതിയ നികുതി കൂടി കണ്ടെത്തി വ്യാപാരികളെ പിഴിയാനിരിപ്പാണ് വജയനും സിപിഎമ്മും.

Coordination Committee at Vijayan's feet. UMC's stance is in line with considering the traders.

Related Stories
സംസ്കൃതത്തിൽ യേശു നാമ സ്തുതി ശതകമെഴുതി പ്രഫ മോളി ജോസഫ്. പാടും പാതിരി പാടി.

Mar 8, 2026 11:17 AM

സംസ്കൃതത്തിൽ യേശു നാമ സ്തുതി ശതകമെഴുതി പ്രഫ മോളി ജോസഫ്. പാടും പാതിരി പാടി.

സംസ്കൃതത്തിൽ യേശു നാമ സ്തുതി ശതകമെഴുതി പ്രഫ മോളി ജോസഫ്. പാടും പാതിരി...

Read More >>
മൂവാറ്റുപുഴയിൽ കുഴൽനാടൻ പോരാട്ടത്തിന് ഗോദയിലേക്ക്; എൽഡിഎഫിൽ പൊട്ടിത്തെറിയും കടിപിടിയും

Mar 5, 2026 12:50 PM

മൂവാറ്റുപുഴയിൽ കുഴൽനാടൻ പോരാട്ടത്തിന് ഗോദയിലേക്ക്; എൽഡിഎഫിൽ പൊട്ടിത്തെറിയും കടിപിടിയും

മൂവാറ്റുപുഴയിൽ കുഴൽനാടൻ പോരാട്ടത്തിന് ഗോദയിലേക്ക്; എൽഡിഎഫിൽ പൊട്ടിത്തെറിയും...

Read More >>
വീണയ്ക്കും അഭിലാഷിനും എതിരെയുള്ള ടി.ഒ. മോഹനൻ്റെ പരാതി മാർച്ച് 2 ന് വാദം കേൾക്കും.

Mar 1, 2026 03:44 PM

വീണയ്ക്കും അഭിലാഷിനും എതിരെയുള്ള ടി.ഒ. മോഹനൻ്റെ പരാതി മാർച്ച് 2 ന് വാദം കേൾക്കും.

വീണയ്ക്കും അഭിലാഷിനും എതിരെയുള്ള ടി.ഒ. മോഹനൻ്റെ പരാതി മാർച്ച് 2 ന് വാദം...

Read More >>
ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്.

Feb 26, 2026 11:04 PM

ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്.

ശ്രീലേഖയ്ക്ക് എതിരെ പോക്സോ...

Read More >>
രാഹുൽ ഗാന്ധി പേരാവൂരിൽ വരുന്നതെന്തിനാ?

Feb 26, 2026 07:34 AM

രാഹുൽ ഗാന്ധി പേരാവൂരിൽ വരുന്നതെന്തിനാ?

രാഹുൽ ഗാന്ധി പേരാവൂരിൽ...

Read More >>
കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം.

Feb 25, 2026 11:03 PM

കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം.

കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത...

Read More >>
Top Stories